അഹ്മദ് നിസാറിന് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ്
അംഗം അഹ്മദ് നിസാറിന് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് അംഗം കോഴിക്കോട് മാത്തോട്ടം സ്വദേശി അഹ്മദ് നിസാറിന് ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് അംഗങ്ങൾ യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രസിഡന്റ് അൻസാർ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് നന്ദി പറഞ്ഞു. കേന്ദ്ര ഭാരവാഹികളായ സുനാഷ് ഷുക്കൂർ, മുഹമ്മദ് അസ്ലം കാപ്പാട്, മുഹമ്മദ് അഷ്റഫ് ഏകരൂൽ, പി.എൻ. അബ്ദുൽ റഹ്മാൻ, യൂനിറ്റ് പ്രതിനിധികളായ മുഹമ്മദ് ഇക്ബാൽ കണ്ണൂർ, നൗഷാദ് മൂവാറ്റുപുഴ, സി.എസ്. ആഷിക്, മെഹബൂബ് കാപ്പാട്, സാലിഹ് മുണ്ടക്കൽ, മുഹമ്മദ് ഇബ്രാഹിം, സലിം എന്നിവർ സംസാരിച്ചു.

