ഐവ അബൂഹലീഫ ഭാരവാഹികൾ
text_fieldsജസീറ തസ്നീം, സമീറ അബ്ദുൽ അസീസ്,
നിഷാന ഹാരിസ്
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂഹലീഫ ഏരിയയുടെയും അബൂഹലീഫ, മെഹബൂല യൂനിറ്റുകളുടെയും പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐവ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ആശ ദൗലത് അധ്യക്ഷത വഹിച്ചു. സുമി നിയാസ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. അൻഷില അംജദ് ഖുർആൻ പാരായണം നടത്തി. ഷമീന അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
അബൂഹലീഫ ഏരിയ ഭാരവാഹികൾ: ജസീറ തസ്നീം (പ്രസി), സമീറ അബ്ദുൽ അസീസ് (സെക്ര), നിഷാന ഹാരിസ് (ട്രഷ).ഷമീന അബ്ദുൽ കാദർ, ബുഷ്റ നാഷിത് (വകുപ്പ് കൺവീനർമാർ). അബൂഹലീഫ യൂനിറ്റ്: സുഫിയാ സാജിദ് (പ്രസി), മുഹ്സിന ഷെമിൽ (സെക്ര),നൗഫിറ ഫസലുറഹ്മാൻ (ട്രഷ). മെഹബൂല യൂനിറ്റ്: അൻഷില അംജദ് (പ്രസി), ഷിംന നിഹാദ് (സെക്ര), ഷീബ അബ്ദുൽ അസീസ് (ട്രഷ).

