വൻ ഓഫറുകളുമായി ‘അലിഫ്’ വാർഷികാഘോഷം
text_fieldsകുവൈത്ത് സിറ്റി: പെർഫ്യൂം രംഗത്തെ പ്രമുഖ സ്ഥാപനമായ ‘അലിഫ്’ മൂന്നാം വർഷത്തിലേക്ക്. വാർഷിക ആഘോഷഭാഗമായി എല്ലാതരം പെർഫ്യൂമുകൾക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ചു. പ്രമുഖ ബ്രാൻഡുകളായ അഹ്മദ് അൽ മഗ്രിബി, ഫെറാറി, ജാഗ്വാർ, ഡേവിഡോഫ്, കെൽവിൻ ക്ലീൻ, നൈറ്റ് ക്ലബ് തുടങ്ങിയവയുടെ വിവിധ ഇനങ്ങൾ വൻ ഓഫറിൽ സ്വന്തമാക്കാം. അഹ്മദ് അൽ മഗ്രിബി ഇനങ്ങൾ എക്സ് ക്ലൂസിവ് വിലയിലും സ്വന്തമാക്കാം.
മറ്റു കമ്പനികളുടെ ബ്രാൻഡുകളിലും വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ട്. ശനിയാഴ്ച വരെ ലുലു അൽറായി ഔട്ട്ലറ്റിലാണ് ഈ ഓഫറുകൾ ലഭ്യമാകുക.പെർഫ്യൂമുകൾക്കു പുറമെ എല്ലാതരം സുഗന്ധ ഇനങ്ങളും തങ്ങളുടെ അൽറായി, ദജീജ്, ഖുറൈൻ, ജഹ്റ ഔട്ട്ലറ്റുകളിൽ ലഭ്യമാണെന്ന് ‘അലിഫ്’ മാനേജ്മെന്റ് അറിയിച്ചു. ഫഹാഹീൽ ലുലു ഹൈപ്പറിൽ പുതിയ ഷോറൂം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.

