അംബാസഡര്‍ എംബസി ഔട്ട്സോഴ്സിങ് സെൻറർ സന്ദർശിച്ചു
text_fieldsഇന്ത്യൻ എംബസിയുടെ ഫഹാഹീലില്‍ ഔട്ട്സോഴ്സിങ് സെൻററിൽ എത്തിയ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ഫഹാഹീലില്‍ ഔട്ട് സോഴ്സിങ് സെൻററിൽ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക സന്ദർശനം നടത്തി. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയ അംബാസഡര്‍ ഔട്ട് സോഴ്സിങ് സെൻററിൽ ഓപ്പൺ ഹൗസും സംഘടിപ്പിച്ചു. സേവന കേന്ദ്രം പ്രവർത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ്. ആക്ഷേപങ്ങൾ അറിയിക്കുന്നതിന് കേന്ദ്രത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്.
പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും ഇതിൽ നിക്ഷേപിച്ചാൽ അക്കാര്യങ്ങൾ എംബസി അധികൃതർ ശ്രദ്ധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതുമാണെന്നും ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥാനപതിയെ അനുഗമിച്ചു.

