ജീവകാരുണ്യ പ്രവർത്തനം: അമീറിന് ഇറ്റാലിയൻ സെനറ്റിെൻറ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ ഇറ്റാലിയന്‍ സെനറ്റ് അഭിനന്ദിച്ചു. സെനറ്റ് പ്രസിഡൻറ് മരിയ എലിസബത്ത് കാസെല്ലാറ്റി റോമിലെ കുവൈത്ത് എംബസിയിലെത്തിയാണ് അംബാസഡര്‍ ശൈഖ് അസ്സാം അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭിനന്ദനം അറിയിച്ചത്.
പ്രാദേശിക, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കുവൈത്തും അമീറും നല്കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു. കുവൈത്തും ഇറ്റാലിയും വിവിധ മേഖലകളില്‍ തുടരുന്ന സഹകരണങ്ങളും സൗഹൃദബന്ധവും അവര്‍ എടുത്തുപറഞ്ഞു.
