അമീർ കുവൈത്തിൽ തിരിച്ചെത്തി
text_fieldsഅമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ കുവൈത്ത് വിമാനത്താവളത്തിൽ കിരീടാവകാശിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇറ്റലിയിൽ സ്വകാര്യ സന്ദർശനത്തിന് ശേഷം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിൽ തിരിച്ചെത്തി.
വിമാനത്താവളത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, കിരീടാവകാശിയുടെ ദിവാൻ ചീഫ് ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, നാഷനൽ ഗാർഡിന്റെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് മറ്റു മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിൽ അമീറിനെ സ്വീകരിച്ചു.

