കെ.ഐ.ജി റിഗ്ഗായി ഏരിയ ഭാരവാഹികൾ
text_fieldsടി.പി. അറഫാത്, മുഹമ്മദ് ഫഹീം, എം.എ. ഖലീൽ
കുവൈത്ത്സിറ്റി: കെ.ഐ.ജി റിഗ്ഗായി ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു. ശാഫി പി.ടി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. സിറാജ് സ്രാമ്പിക്കൽ സ്വാഗതം പറഞ്ഞു.
നേരത്തേ ഏരിയയിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധി സഭ അംഗങ്ങൾ സമ്മേളിച്ച് ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു. 2025 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. ഭാരവാഹികൾ: ടി.പി. അറഫാത്ത് (പ്രസി), മുഹമ്മദ് ഫഹീം (സെക്ര), എം.എ. ഖലീൽ (ട്രഷ), സലാഹുദ്ദീൻ, അൻസാർ മൊയ്ദീൻ (വൈ.പ്രസി), ഷഫീർ അബൂബക്കർ, അജ്മൽ കരുത്തേടത് (സെക്ര), റിയാസ് (അസി. ട്രഷ).

