അരിയിൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി കല്യാശേരി മണ്ഡലം അരിയിൽ ഷുക്കൂർ അനുസ്മരണം മുസ്തഫ കാരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി കല്യാശേരി മണ്ഡലം അരിയിൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുസ്തഫ ഏഴോം അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം ചാലിൽ ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മായിൽ വള്ളിയോത്ത് മുസ്ലിം ലീഗിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, സിറാജ് എരിഞ്ഞിക്കൽ, ഫാസിൽ കൊല്ലം കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് റഷീദ് പെരുവണ എന്നിവർ ആശംസകൾ നേർന്നു.
സക്കരിയ ഖിറാഅത്ത് നടത്തി. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും ട്രഷറർ അഷ്റഫ് അരിയിൽ നന്ദിയും പറഞ്ഞു. ജാബിർ അരിയിൽ, മുനീർ കെ, ഷംസീർ കണ്ണപുരം, ഹക്കീം കുഞ്ഞിമംഗലം, ബിലാൽ മാട്ടൂൽ, നൗഷാദ് കുട്ടുവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

