ബദർ അനുസ്മരണവും ഇഫ്താർ സംഗമവും
text_fieldsകെ.ഐ.സി മഹ്ബൂല മേഖല ഇഫ്താർ സംഗമത്തിൽ അബ്ദുറഹീം ഹസനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മഹ്ബൂല മേഖല കമ്മിറ്റി ബദർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മഹ്ബൂല കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പ്രാരംഭ പ്രാർഥന നിർവഹിച്ചു. മഹ്ബൂല മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകനൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഇബാദ് കൺവീനർ അബ്ദുറഹീം ഹസനി മുഖ്യ പ്രഭാഷണവും പ്രാർഥനക്ക് നേതൃത്വവും നൽകി. കേന്ദ്ര ദഅവ സെക്രട്ടറി ഇസ്മായിൽ ഹുദവി, അബ്ദുസ്സലാം മുസ്ലിയാർ, നാസർ കോഡൂർ, ഫർവാനിയ മേഖല ട്രഷറർ മനാഫ് മൗലവി, യൂനിറ്റ് പ്രസിഡന്റ് നൗഷാദ് യമാനി എന്നിവർ ബദ്ർ മൗലൂദിന് നേതൃത്വം നൽകി.
മേഖല ട്രഷറർ ഹസ്സൻ തഖ്വ സ്വാഗതവും മേഖല സെക്രട്ടറി ആദിൽ വെട്ടുപാറ നന്ദിയും പറഞ്ഞു. മേഖല നേതാക്കളായ മുനീർ പെരുമുഖം, എ.ജി. മുഹമ്മദ്, തസ്ലീം, റാഷിദ് ചീക്കോട്, നാസ്സർ കാപ്പാട്, മുഷ്താഖ് നഹ എന്നിവർ നേതൃത്വം നൽകി.

