പെരുന്നാൾ ആശംസ നേർന്ന് അമീർ
text_fieldsകുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമായ കുവൈത്ത് നിവാസികൾക്ക് ബലി പെരുന്നാൾ ആശംസ നേർന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. ഈ ആഘോഷവേള സന്തോഷകരമാകട്ടെ എന്നും അറബ്, മുസ്ലിം ലോകത്തും ലോകത്തിനാകെയും സമാധാനവും ക്ഷേമവും ഉണ്ടാകട്ടെ എന്നും അമീർ ആശംസിച്ചു.
കോവിഡിന്റെ ഭീതി ഒഴിഞ്ഞ് സമാധാനപരമായി പെരുന്നാൾ ആഘോഷിക്കാൻ അവസരം ലഭിച്ചതിൽ ദൈവത്തിന് സ്തുതി അർപ്പിക്കുന്നുവെന്നും എല്ലാ കാലുഷ്യങ്ങളും അവസാനിച്ച് ലോകമാകെ സുരക്ഷിതത്വം നിറയട്ടെ എന്നും അമീർ പെരുന്നാൾ ആശംസ സന്ദേശത്തിൽ പറഞ്ഞു. വിവിധ ലോകരാജ്യങ്ങളിൽനിന്ന് ഉന്നത നേതൃത്വം അമീറിന് ആശംസ സന്ദേശം അയച്ചു. അമീർ വിവിധ രാഷ്ട്ര നേതാക്കൾക്കും പെരുന്നാൾ ആശംസ നേർന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരും പെരുന്നാൾ ആശംസ നേർന്നു.

