ബാങ്ക് പ്രവർത്തനം 9.30 മുതൽ 1.30 വരെ
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കും പ്രവൃത്തി സമയമെന്ന് ഫെഡറേഷൻ ഓഫ് കുവൈത്ത് ബാങ്ക് പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ എസ്സ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ, കുവൈത്ത് നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രങ്ങളുടെയും, ഗവർണറേറ്റുകളിലെ ദേശീയ ഐഡന്റിറ്റി സെന്ററുകളുടെയും പ്രവൃത്തി സമയവും ക്രമീകരിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് 2.30 വരെയാകും പ്രവർത്തനം. ക്യാപിറ്റൽ ഗവർണറേറ്റിലെ ദേശീയ ഐഡന്റിറ്റി സെന്റർ (അൽ-ഷാമിയ), അഹമ്മദി ഗവർണറേറ്റിലെ ദേശീയ ഐഡന്റിറ്റി സെന്റർ (ജാബർ അൽ അലി) എന്നിവ 2:30 മുതൽ 5:30 വരെ പ്രവർത്തിക്കും.

