ബസ്വീറ ആദർശ പഠനക്യാമ്പും തസ്കിയ്യ സംഗമവും
text_fieldsപഠന ക്യാമ്പിൽ അബ്ദുൽ അസീസ് സലഫി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ് മനുഷ്യനെ സ്വർഗാവകാശിയാക്കുന്നതെന്നും മരണാനന്തര ജീവിതം കൂടി ധന്യമാക്കാൻ ഉതകുംവിധം ജീവിതം നയിക്കുക എന്നതാണ് സത്യവിശ്വാസിയുടെ ബാധ്യതയെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വകുപ്പ് ബസ്വീറ സംഗമം.
ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഖുർആൻ വെളിച്ചം, ആദർശ സംഗമം, തദബ്ബുറുൽ ഖുർആൻ, സഹാബാ കിറാം, തസ്കിയ സംഗമം, പ്രാസ്ഥാനിക ചിന്തകൾ എന്നീ സെഷനുകൾക്ക് നബീൽ ഹമീദ്, ഷമീം സലഫി, അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ശാനിബ്, നാസർ മൗലവി, മനാഫ് മാത്തോട്ടം എന്നിവർ നേതൃത്വം നൽകി. ഐ.ഐ.സി ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് പേക്കാടൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവും ട്രഷറർ അനസ് നന്ദിയും പറഞ്ഞു.

