ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ്
text_fieldsബി.ഡി.കെ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി. വിനോദ് കൊടുങ്ങല്ലൂരിന്റെ സ്മരണാർഥം സംഘടിപ്പിച്ച ക്യാമ്പിൽ അറുപതിലധികം ആളുകൾ രക്തദാനം നടത്തി.
ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, ജിതിൻ ജോസ്, ജോളി, യമുന രഘുബാൽ, ഷിജു, ജയൻ, ലിനി, പ്രശാന്ത്, ജോബി എന്നിവർ നേതൃത്വം നൽകി.
രക്തദാനക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും രക്തം ആവശ്യമായിവരുന്ന അടിയന്തര സാഹചര്യങ്ങളിലും 69302536 / 99164260 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

