ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനം ഓണാഘോഷം എന്നിവയുടെ ഭാഗമായി ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 25ന് അദാൻ ഹോസ്പിറ്റലിലെ കോഓപറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലാണ് രക്തദാന ക്യാമ്പ്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയുള്ള ക്യാമ്പിലെത്തി രക്തം ദാനം ചെയ്യാൻ ബി.ഡി.കെ ആവശ്യപ്പെട്ടു. രക്തദാതാക്കൾക്ക് വാഹനസൗകര്യം ഒരുക്കും.
രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യവും ദേശ സ്നേഹത്തിന്റെ ചൈതന്യവും ഒരുമിച്ച് കൊണ്ടുവരുകയാണ് ബി.ഡി.കെ. വിവരങ്ങൾക്ക് 90041663, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. https://forms.gle/KxeRLHFQwL7tiQza7 ലിങ്കുവഴിയും രജിസ്റ്റർ ചെയ്യാം.

