നാസർ മാസ്റ്റർ ഓർമപ്പുസ്തകം വിതരണം
text_fieldsനാസർ മാസ്റ്റർ ഓർമപ്പുസ്തകം വിതരണം ആർ.കെ അഷ്റഫിൽനിന്നും ഡോ.ജസ്ലി കോട്ടൂർ ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: പി.അബ്ദുൽ നാസർ മാസ്റ്ററുടെ ഓർമക്കായി ഗ്ലോബൽ യൂനിറ്റികായണ്ണ റീജ്യൻ യു.എ.ഇ ചാപ്റ്റർ പുറത്തിറക്കിയ ഓർമപ്പുസ്തകത്തിന്റെ വിതരണം കുവൈത്തിൽ ചാപ്റ്റർ ചെയർമാൻ അഷ്റഫ് ആർ.കെ നിർവഹിച്ചു. ഡോ.ജസ്ലി കോട്ടൂർ ഏറ്റുവാങ്ങി. ഗ്ലോബൽ യൂനിറ്റി കായണ്ണ റീജ്യൻ ചെയർമാനും ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറിയും ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്നു പി.അബ്ദുൽ നാസർ മാസ്റ്റർ. ചടങ്ങിൽ ഹർഷാദ് കായണ്ണ (ജനറൽ കൺവീനർ, ഗ്ലോബൽ യൂണിറ്റി ഓഫ് കായണ്ണ, കുവൈത്ത്), ഡോ.അൻവർ സഫീർ (മെട്രോ ഹോസ്പിറ്റൽ സാൽമിയ), റഷീദ് കല്ലൂർ (ജനറൽ സെക്രട്ടറി, കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം) എന്നിവർ സംബന്ധിച്ചു.

