സി. മോയിൻകുട്ടി അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsമുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായിരുന്ന സി. മോയിൻകുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായിരുന്ന സി. മോയിൻകുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്‌കാരവും സംഘടിപ്പിച്ചു.കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
മോയിൻ കുട്ടി അനുസ്മരണ പ്രഭാഷണം വൈസ് പ്രസിഡൻറ് ഹാരിസ് വള്ളിയോത്ത് നിർവഹിച്ചു.ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം എന്നിവർ സംസാരിച്ചു.ജില്ല- മണ്ഡലം നേതാക്കൾ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ടി.ടി. ഷംസു നന്ദിയും പറഞ്ഞു.

