സമാധാന ശ്രമങ്ങളുമായി കൈറോ ഉച്ചകോടി
text_fieldsകൈറോ ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളിലെ പ്രതിനിധികൾ
കുവൈത്ത് സിറ്റി: മേഖലയിലെ സമീപകാല സൈനിക വർധനവിന് പരിഹാരം കാണുന്നതിനും ഫലസ്തീൻ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനുമായി ഈജിപ്തിലെ കൈറോയിൽ പ്രത്യേക ഉച്ചകോടി നടന്നു. സമാധാന ശ്രമങ്ങൾക്ക് ഉച്ചകോടി ആഹ്വാനം ചെയ്തു. യു.എൻ, ആഫ്രിക്കൻ യൂനിയൻ, അറബ് ലീഗ് എന്നിവയിലെ 31 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കാളികളായി. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കിരീടാവകാശിയെ അനുഗമിച്ചു.

