കെ.ഇ.എ ഖൈത്താൻ ഏരിയ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsകാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഖൈത്താൻ ഏരിയ പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഖൈത്താൻ ഏരിയ പുറത്തിറക്കിയ 2022ലെ കലണ്ടർ പ്രകാശനം ചെയ്തു. ഫർവാനിയ ബദർ അൽസമ ഹാളിൽ നടന്ന ചടങ്ങിൽ ബദർ അൽ സമ മാനേജർ റസാഖ്, ഷീഫ് റസ്റ്റാറൻറ് പ്രതിനിധി അഷ്റഫ് കോളിയടുക്കം എന്നിവർ ചേർന്ന് കെ.ഇ.എ പ്രസിഡൻറ് പി.എ. നാസറിന് നൽകി പ്രകാശനം നിർവഹിച്ചു.
കെ.ഇ.എ ജനറൽ സെക്രട്ടറി സുധൻ ആവിക്കര, അഡ്വൈസറി അംഗം സലാം കളനാട്, ഹമീദ് മധൂർ, കെ.ഇ.എ സഹ ഭാരവാഹികളായ യാദവ് ഹോസ്ദുർഗ്, ശ്രീനിവാസ്, ബദർ അൽ സമ പ്രതിനിധി പ്രീമ, ഖൈത്താൻ ഏരിയ ഭാരവാഹികളായ ഖാലിദ് പള്ളിക്കര, എസ്.എം. ഹമീദ്, കബീർ മഞ്ഞംപാറ, സമ്പത്ത് മുള്ളേരിയ, സാജിദ് സുൽത്താൻ, രാജേഷ്, നിസാം മൗക്കോട്, കെ.ഇ.എ മുൻ ചീഫ് കോഒാഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.

