കാരംസ് ടൂർണമെന്റ് പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി കാരംസ് ടൂർണമെന്റ് പോസ്റ്റർ ഇഖ്ബാൽ മാവിലാടം
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ജില്ല സമ്മേളന പ്രചാരണാർഥം സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.
ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ജില്ല പ്രസിഡന്റ് റസാഖ് അയ്യൂരിന് നൽകി പ്രകാശനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നിസാർ മയ്യള അധ്യക്ഷതവഹിച്ചു.
സ്റ്റേറ്റ് സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർകോട് ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത്ത്, കബീർ തളങ്കര സെക്രട്ടറി മുത്തലിബ് തെക്കേക്കാട്, ഉദുമ മണ്ഡലം ഭാരവാഹികളായ മുസ്തഫ ചെമ്മനാട്, മുനീർ ബെൽക്കാട്, തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹസ്സൻ തഖ്വ, അമീർ കമ്മാടം, യു.പി. ഫിറോസ്, റിയാസ് കാടങ്കോട്, അബ്ദുല്ല അഷ്റഫ്, എ.ജി. അബ്ദുൽ സമദ് എന്നിവർ സംബന്ധിച്ചു.
ഉദുമ മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സി.കെ. സവാദ് സ്വാഗതവും, ട്രഷറർ അഷ്റഫ് കോളിയടുക്കം നന്ദിയും പറഞ്ഞു.

