Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തോലിക്ക ബാവക്ക് സ്വീകരണം നൽകി

text_fields
bookmark_border
കത്തോലിക്ക ബാവക്ക് സ്വീകരണം നൽകി
cancel
camera_alt

ബ​സേ​ലി​യോ​സ്‌ മാ​ർ​തോ​മ മാ​ത്യൂ​സ്‌ തൃ​തീ​യ​ൻ ക​ത്തോ​ലി​ക്ക ബാ​വ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

കുവൈത്ത് സിറ്റി: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കത്തോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർതോമ മാത്യൂസ്‌ തൃതീയൻ കത്തോലിക്ക ബാവ കുവൈത്തിലെത്തി. സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾക്കെത്തിയ കത്തോലിക്ക ബാവക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

കൊൽക്കത്ത ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ് തിരുമേനിയും കുവൈത്തിലെത്തി. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗീസ്‌, ഓർത്തഡോക്സ്‌ ഇടവക വികാരിമാരായ ഫാ. പി.ജെ. എബ്രഹാം, ഫാ. മാത്യു എം. മാത്യു, ഫാ. ജോൺ ജേക്കബ്‌, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ തോമസ്‌ കുരുവിള, മാത്യു കെ. ഇലഞ്ഞിക്കൽ, പോൾ വർഗീസെ, ദീപക്‌ പണിക്കർ, ഷാജി വർഗീസ്, ബിനു ബെന്ന്യാം എന്നിവർ ചേർന്ന്‌ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Catholic bava were welcomed
Next Story