‘ചോന്ന മാങ്ങ’ പ്രിവ്യൂ 11ന്
text_fieldsകുവൈത്ത് സിറ്റി: വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’ക്ക് കുവൈത്ത് പ്രവാസിയും നാടക - ഷോർട്ട് ഫിലിം പ്രവർത്തകനുമായ ഷമേജ് കുമാർ ഒരുക്കിയ സമകാലിക പുനരാവിഷ്കരണം ‘ചോന്ന മാങ്ങ’ കുവൈത്തിൽ പ്രദർശിപ്പിക്കുന്നു. ഒക്ടോബർ 11ന് അഹമ്മദി ഡി.പി.എസ് സ്കൂളിൽ വൈകീട്ട് അഞ്ചിനാണ് പ്രിവ്യൂ.മാമുക്കോയ അവസാനമായി അഭിനയിച്ച ഹൃസ്വചിത്രം കൂടിയാണിത്. ഇതിലെ ചോന്ന മാങ്ങ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകി പാടിയത് ഷഹബാസ് അമനാണ്. വരികൾ എഴുതിയത് വൈക്കത്തിന്റെ മകൻ അനീസ് ബഷീർ.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീടായ വൈലാലിലും , ബേപ്പൂരിലും കോഴിക്കോടുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.ബഷീർ ദിനത്തിൽ വൈലാലിലും തുടർന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് കുവൈത്തിൽ അവസരം ഒരുക്കുന്നത്. പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ 97106957, 66737443 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. bookme.com8.in ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം.

