മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഇടവക വാർഷികം
text_fieldsമലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഇടവക വാർഷികത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഇടവക വാർഷികം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. കേരളത്തിലെ കാമ്പസ് ക്രൂസേഡ് പ്രവർത്തക സിസ്റ്റർ ഷാലി ജെയിംസ് കൊച്ചമ്മ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.പ്രജീഷ് അധ്യക്ഷത വഹിച്ചു. ഇടവകയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മൃദുൻ ജോർജ് അവതരിപ്പിച്ചു.
ലേഡീസ് സെക്രട്ടറി ഷിജി ഡേവിസ്, യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. ഇടവക അംഗങ്ങളായ രേണുക, ജോളി, ബിന്ദു എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ‘ഒനേസിമൊസ്’ എന്ന നാടകം അവതരിപ്പിച്ചു. വാർഷിക പരിപാടികൾക്ക് രാഗിൽ, ജോൺസൻ മാത്യു, ഡെയ്സി, ടെൻസി, ജെസ്വിൻ, റെൽറ്റി, ജോസ്, ജിജി, നന്ദു, ജെമിനി, ജിതിൻ, മേഴ്സി എന്നിവർ അടങ്ങുന്ന ഇടവക കമ്മിറ്റി നേതൃത്വം നൽകി.

