കാലാവസ്ഥ: ആഭ്യന്തര മന്ത്രാലയത്തിെൻറ ജാഗ്രതനിർദേശം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും മറ്റും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. സുഡാനിൽ രൂപപ്പെട്ട ന്യൂനമർദത്തിെൻറ തുടർഫലങ്ങൾ കുവൈത്തുൾപ്പെടെ മേഖലകളിൽ ഇനിയുമുണ്ടായേക്കാം.
പൊടിക്കാറ്റിനും അതോടൊപ്പം മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകീട്ട് അനുഭവപ്പെട്ടതുപോലുള്ള അന്തരീക്ഷം ഇരുണ്ട് മൂടുന്ന പ്രതിഭാസവും ഉണ്ടായേക്കാം. ഈ സമയത്ത് കാഴ്ച പരിധി വളരെ കുറയും. ഇത്തരം ഘട്ടങ്ങളിൽ ജാഗ്രതയോടെ വാഹനമോടിച്ചില്ലെങ്കിൽ അപകടങ്ങൾക്കിടയാക്കുമെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേർത്തു.
