കോഡ്പാക് ‘തിരുവോണപ്പുലരി’ ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) സംഘടിപ്പിക്കുന്ന ‘തിരുവോണപ്പുലരി 2023’ന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
ഒക്ടോബർ ആറിന് അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ സ്കൂളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ഓണാഘോഷം.
അബ്ബാസിയ ഇംപീരിയൽ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമൻ ഫ്ലയർ പ്രകാശനം നിർവഹിച്ചു. ഫുഡ് കൂപ്പണിന്റെ ആദ്യ വിൽപന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ്, പ്രോഗ്രാം കൺവീനർ ഷൈജു എബ്രഹാമിന് നൽകി ഉദ്ഘാടനം ചെയ്തു.
വനിതാവേദി ചെയർപേഴ്സൻ സെനി നിജിൻ, പ്രോഗ്രാം കൺവീനർ ഷൈജു എബ്രഹാം, വൈസ് പ്രസിഡന്റ് രതീഷ് കുമ്പളത്ത്, ചാരിറ്റി കൺവീനർ ഭൂപേഷ്, മീഡിയ കൺവീനർ ജിത്തു തോമസ് എന്നിവർ സംസാരിച്ചു.
ജോയന്റ് സെക്രട്ടറിമാരായ വിജോ കെ.വി, നിജിൻ ബേബി, വനിത ജോയന്റ് ചെയർപേഴ്സൻ ബീന വർഗീസ്, മെംബർഷിപ് കോഓഡിനേറ്റർ സിറിൽ ജോസഫ്, ഏരിയ കോഓഡിനേറ്റർമാരായ പ്രജിത്ത് പ്രസാദ്, അനിൽ കുറവിലങ്ങാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രദീപ് നായർ, സിബി പീറ്റർ, ഷൈൻ പി. ജോർജ്, മനോജ് ഇത്തിത്താനം, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും ജോ. ട്രഷറർ കെ.ജെ. ജോസഫ് നന്ദിയും പറഞ്ഞു.

