കേരള പ്രവാസി മിത്രം സഗീർ അനുസ്മരണം
text_fieldsകേരള പ്രവാസി മിത്രം സഗീർ അനുസ്മരണ യോഗത്തിൽ ഡോ.അമീർ അഹ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി മിത്രത്തിന്റെ ആഭിമുഖ്യത്തിൽ സഗീർ അനുസ്മരണം സംഘടിപ്പിച്ചു. മെട്രോ കോർപറേറ്റ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ.അമീർ അഹ്മദ് സഗീർ അനുസ്മരണ പ്രഭാഷണം നടത്തി. സഗീർ സാഹിബിന്റെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളും സമർപ്പണവും എന്നെന്നും മാതൃകയും പ്രചോദനവുമാണെന്ന് അദ്ദേഹം ഉണർത്തി.
പ്രവാസിമിത്രം പ്രസിഡന്റ് വി.കെ. ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ ഹംസ പയ്യനൂർ,ശംസുദ്ദീൻ ഫൈസി,സി.കെ.നജീബ്,അസീസ് തിക്കോടി,ബഷീർ ബാത്ത, ഹബീബ് മുറ്റിച്ചൂർ, എസ്.എ. ലബ്ബ, അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസിമിത്രം നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ കെ.സി. അബ്ദുൽ ഗഫൂർ വിശദീകരിച്ചു. കെ.വി. മുസ്തഫ മാസ്റ്റർ സ്വാഗതവും വി.അബ്ദുൽകരീം നന്ദിയും പറഞ്ഞു.

