മുഹമ്മദ് റാഫി അനുസ്മരണ യോഗം
text_fieldsമുഹമ്മദ് റാഫി അനുസ്മരണ യോഗം കെ.എം.സി.സി സംസ്ഥാന അധ്യക്ഷൻ നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ല കെ.എം.സി.സി മുൻ സെക്രട്ടറി മുഹമ്മദ് റാഫി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കബീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മയ്യിത്ത് നമസ്കാരവും നടന്നു.
ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ വൈലത്തൂർ അനുഗ്രഹ പ്രഭാഷണവും, ഷാജഹാൻ പതിയാശ്ശേരി അനുസ്മരണ പ്രഭാഷണവും നടത്തി. സംസ്ഥാന, ജില്ല നേതാക്കളായ ഫാസിൽ കൊല്ലം, ഇക്ബാൽ മാവിലടം, എം.ആർ നാസർ, ഖാലിദ് ഹാജി, അസീസ് പാടൂർ, ഷെരീഫ് ഒതുക്കുങ്ങൽ, നാസർ ബ്ലളാങ്ങാട് എന്നിവർ മുഹമ്മദ് സംസാരിച്ചു. സംഘടന പ്രവർത്തന രംഗത്ത് നിസ്വാർഥ സേവനങ്ങൾക്ക് ഉടമയായിരുന്നു മുഹമ്മദ് റാഫിയെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് സ്വാഗതവും ട്രഷറർ ഷാഹിൻ അറക്കൽ അഞ്ചങ്ങാടി നന്ദിയും പറഞ്ഞു.

