പെലെ അനുസ്മരണ യോഗം
text_fieldsപെലെ അനുസ്മരണ യോഗത്തിൽ ബ്രസീൽ ഫാൻസ് അംഗങ്ങൾ
കുവൈത്ത് സിറ്റി: ബ്രസീൽ ഫാൻസ് ഫർവാനിയ യൂനിറ്റ് പെലെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ലോകം കണ്ട മികച്ച ഫുട്ബാൾ കളിക്കാരൻ എന്നതിനൊപ്പം മികച്ച മനുഷ്യനുമായിരുന്നു പെലെ എന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലായിടങ്ങളിലുമുള്ള കളിക്കാർക്ക് പെലെ പ്രചോദനമായിരുന്നു.
ഫുട്ബാൾ ഉള്ളിടത്തോളം കാലം ഇനിയും ഈ നൂറ്റാണ്ടിന്റെ താരത്തിന്റെ പേര് മൈതാനങ്ങളിൽ ഉയർന്നുകേൾക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ബ്രസീൽ ഫാൻസ് പ്രസിഡന്റ് പ്രജീഷ് മൊഴക്കുന്ന്, വൈസ് പ്രസിഡന്റ് ഇല്യാസ് കോഴിക്കോട്, സെക്രട്ടറി ഷമീർ കേച്ചേരി, ജോയന്റ് സെക്രട്ടറി ജംഷിദ് വള്ളിയോത്ത് തുടങ്ങിയവർ സംസാരിച്ചു.
ഫെബിൻ, ആഷിക്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. ബ്രസീൽ ഫാൻസ് കുവൈത്ത് അഡ്മിൻ വസീൽ ഷംസുദ്ദീൻ നന്ദി പറഞ്ഞു.

