ചെമ്പ് കേബിൾ മോഷണം നടത്തുന്ന സംഘം പിടിയിൽ
text_fieldsപ്രതികളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത്സിറ്റി: ചെമ്പ് കേബിൾ മോഷണം നടത്തിയതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലു പേർ അറസ്റ്റിലായി. രാജ്യത്തുടനീളമുള്ള ചെമ്പ് കേബിൾ മോഷണങ്ങൾ സംബന്ധിച്ച കർശനമായ തിരച്ചിലും അന്വേഷണത്തിലുമാണ് പ്രതികൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. പിടിയിലായവർ ഏഷ്യൻ പൗരന്മാരാണ്.
ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് കേബിൾ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ പിടിയിലായത്. ഇയാളിൽനിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിൾ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടരന്വേഷണത്തിൽ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

