Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: കുവൈത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാംഘട്ടം ജൂലൈ 28 മുതൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടം ജൂലൈ 28ന് ആരംഭിക്കും. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അഞ്ചുഘട്ടമായി നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് സർക്കാർ തീരുമാനം.
മൂന്നാം ഘട്ടത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. നിലവിൽ ഇത് 30 ശതമാനമാണ്. ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സർവീസ് ആരംഭിക്കാമെന്നതാണ് മൂന്നാംഘട്ടത്തിലെ പ്രധാന തീരുമാനം. ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രണങ്ങളോടെ ഇൗ ഘട്ടത്തിൽ പ്രവർത്തിക്കും.
Next Story
