വ്യാജ ഉൽപന്നങ്ങൾ: നിരവധി സ്ഥാപനങ്ങൾ പൂട്ടി
text_fieldsവ്യാജ ബ്രാൻഡ് ഉൽപന്നങ്ങൾ പിടികൂടാൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടി. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കടകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്.
ഇലക്ട്രിക്, സാനിറ്ററി ഉൽപന്നങ്ങൾ, വാഹന സ്പെയർ പാർട്സുകൾ, അണുനാശിനി, വസ്ത്രങ്ങൾ, ഫോണുകള്‍, ബാഗുകള്‍, വാച്ച്, ആഭരണങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വ്യാജനാണ് പിടികൂടിയത്. യഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്നാണ് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലായത്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.

