കോവിഡ്: 319 പുതിയ കേസുകൾ; 586 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 142,195 പേർക്കാണ് വൈറസ് ബാധിച്ചത്. 586 പേർ ഉൾപ്പെടെ 1,35,889 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 875 ആയി. ബാക്കി 5431 പേരാണ് ചികിത്സയിലുള്ളത്.
77 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4242 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,86,669 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ കുറഞ്ഞത് ആശ്വാസ വാർത്തയായി.
ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്.
ചികിത്സയിലുള്ളവർ രണ്ടാഴ്ചക്കിടെ 3000ത്തോളം കുറഞ്ഞു. ഇനി 5431 പേർ മാത്രമേ ചികിത്സയിലുള്ളൂ. പുതിയ കേസുകളും രോഗമുക്തിയും നിലവിലെ ശരാശരിയിൽ തുടരുകയാണെങ്കിൽ ഒരു മാസത്തിനകം കോവിഡ് നിയന്ത്രണ വിധേയമാവും. തീവ്ര പരിചരണ വിഭാഗത്തിലുള്ളവർ 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 77ൽ എത്തിയത്.

