Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചവർ 10000 കഴിഞ്ഞു

text_fields
bookmark_border
  • 300 ഇന്ത്യക്കാർ ഉൾപ്പെടെ 991 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു
കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചവർ 10000 കഴിഞ്ഞു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചവർ 10000 കഴിഞ്ഞു. ചൊവ്വാഴ്​ച 300 ഇന്ത്യക്കാർ ഉൾപ്പെടെ 991 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 10277 ആയി.

ചൊവ്വാഴ്​ച 194 പേർ ഉൾപ്പെടെ 3101 പേർ രോഗമുക്​തി നേടി. പത്തുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്​ മരണം 75 ആയി. ബാക്കി 7101 പേരാണ്​ ചികിത്സയിലുള്ളത്​. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

കാപിറ്റൽ ഗവർണറേറ്റിൽ 116, ഹവല്ലി ഗവർണറേറ്റ്​ 219, അഹ്​മദി ഗവർണറേറ്റ്​ 237, ഫർവാനിയ ഗവർണറേറ്റ്​ 356, ജഹ്​റ ഗവർണറേറ്റ്​ 63 എന്നിങ്ങനെയാണ്​ പുതിയ കോവിഡ്​ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനത്തിൽ ഫർവാനിയ 107, ഹവല്ലി 89, ഖൈത്താൻ 68, ജലീബ്​ അൽ ശുയൂഖ്​ 103 എന്നിവിടങ്ങളിലാണ്​ കൂടുതൽ പേർക്ക്​ വൈറസ്​ ബാധിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid case in Kuwait over 10000
Next Story