Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

787 പേർക്ക്​ കൂടി കോവിഡ്​; 694 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 8211 പേർ; മൂന്നുമരണം
787 പേർക്ക്​ കൂടി കോവിഡ്​; 694 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​ച 787 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,28,080 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 694 പേർ ഉൾപ്പെടെ 119,080 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 789 ആയി. ബാക്കി 8211 പേരാണ്​ ചികിത്സയിലുള്ളത്​. 110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

6737 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 9,33,626 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി.തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ കുറഞ്ഞപ്പോൾ മരണവും ഒന്ന്​ കുറഞ്ഞു. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിനടുത്ത്​ തുടരുകയാണ്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
Next Story