കെ.എം.സി.സി കൊടുവള്ളി മണ്ഡലം കോവിഡ് വളന്റിയർമാരെ ആദരിച്ചു
text_fieldsകെ.എം.സി.സി കൊടുവള്ളി മണ്ഡലം കോവിഡ് വളന്റിയർമാരെ ആദരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി കോവിഡ് കാല സേവനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച മണ്ഡലത്തിലെ പ്രവർത്തകരെ ആദരിച്ചു. ഈദ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പ്രവർത്തക കൺവൻഷനിലാണ് ആദരവ് നൽകിയത്. മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സുബൈർ കൊടുവള്ളി, ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി, ജരീർ നരിക്കുനി, ജാഫർ പട്ടിണിക്കര, സിദ്ദീഖ് കട്ടിപ്പാറ, ലിയാഖത് അലി കൊടുവള്ളി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കൂടത്തായി സ്വാഗതവും ട്രഷറർ ജമാൽ കൊടുവള്ളി നന്ദിയും പറഞ്ഞു.

