486 പേർക്കുകൂടി കോവിഡ്; 623 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 486 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,39,308 പേർക്കാണ് വൈറസ് ബാധിച്ചത്. 623 പേർ ഉൾപ്പെടെ 1,31,049 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 861 ആയി. ബാക്കി 7398 പേരാണ് ചികിത്സയിലുള്ളത്. 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
6250 പേരിലാണ് പുതുതായി പരിശോധന നടത്തിയത്. ആകെ 10,42,235 പേർക്ക് രാജ്യത്ത് ഇതുവരെ പരിശോധന നടത്തി. ദിവസങ്ങളായി പുതിയ കേസുകളെക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറയുന്നു. തീവ്രപരിചരണ വിഭാഗത്തിലും ഗണ്യമായ കുറവുണ്ട്. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 92ൽ എത്തിയത്. പ്രതിദിന മരണ നിരക്കിലും കുറവ് തന്നെയാണുള്ളത്. കുവൈത്തിൽ സമീപ ദിവസങ്ങളിലെ കോവിഡ് റിപ്പോർട്ട് ആശ്വാസകരമാണ്. നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്.
