2562 പേർക്ക് കൂടി കോവിഡ്; 5406 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 2562 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5406 പേർ രോഗമുക്തി നേടി.
തുടർച്ചയായ ദിവസങ്ങളിൽ പുതിയ കേസുകളേക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആക്ടീവ് കേസുകൾ കുറഞുവരുന്നു. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2521 ആയി. 35,455 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 9.2 ശതമാനമാണ് രോഗസ്ഥിരീകരണം. 394 പേർ കോവിഡ് വാർഡുകളിലും 90 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 35,455 ആണ് രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ. സൗദി (26,170), ബഹ്റൈൻ (54,266), ഖത്തർ (8190), യു.എ.ഇ (63,544), ഒമാൻ (19,874) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

