ക്രസന്റ് സെന്റർ യാത്രയയപ്പ് നൽകി
text_fieldsക്രസന്റ് സെന്റർ യാത്രയയപ്പ് യോഗം നാസർ അൽ മശ്ഹുർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ജോലി ആവശ്യാർഥം സൗദിയിലേക്ക് യാത്രതിരിക്കുന്ന ക്രസന്റ് സെന്റർ കുവൈത്ത് പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ, ഹജ്ജിന് യാത്രതിരിക്കുന്ന അംഗങ്ങളായ ഇ.മൊയ്ദീൻ കുട്ടി, അബൂബക്കർ വാക്കയിൽ എന്നിവർക്ക് ക്രെസന്റ് സെന്റർ യാത്രയയപ്പ് നൽകി.
ഫർവാനിയ ഗ്രീൻ പെപ്പർ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി നാസർ അൽ മശ്ഹുർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുസ്തഫ കാരി, കോയ വളപ്പിൽ, സലിം ഹാജി പാലോത്തിൽ, ഗഫൂർ അത്തോളി, ഷാഹുൽ ബേപ്പൂർ, റഷീദ് ഉള്ളിയേരി തുടങ്ങിയവർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹജ്ജ് അംഗങ്ങൾക്കുള്ള ക്ലാസിനും പ്രാർഥനക്കും യൂസഫ് ഖാൻ നേതൃത്വം നൽകി. നൗഷാദ് കക്കറയിലിൽ ഖിറാത്ത് നടത്തി. ജനറൽ സെക്രട്ടറി വി.എ. ഷഫീഖ് സ്വാഗതവും ട്രഷറർ ഇല്യാസ് ബഹസ്സൻ നന്ദിയും പറഞ്ഞു.

