ക്രിക്കറ്റ് ലീഗ് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ ഫർവാനിയ ഏരിയ ക്രിക്കറ്റ് പോസ്റ്റർ പ്രകാശനം സി.എച്ച്. മുഹമ്മദ് കുഞ്ഞി
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഫർവാനിയ ഏരിയ കമ്മിറ്റി അൽ അൻസാരി എക്സ്ചേഞ്ച് ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് പോസ്റ്റർ പ്രകാശനം നടന്നു.
കെ.ഇ.എ ആക്ടിങ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, ടൂർണമെൻറ് കൺവീനർ അഫ്സർ തളങ്കര, ഫർവാനിയ ഏരിയ ടീം ക്യാപ്റ്റൻ ഫാറൂഖ് എന്നിവർക്കു നൽകി പ്രകാശനം നിർവഹിച്ചു. കെ.ഇ.എ കേന്ദ്ര നേതാക്കൾ, ഏരിയ കമ്മിറ്റി മെംബർമാർ, ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് അനിൽ ചിമേനി അധ്യക്ഷത വഹിച്ചു.
ട്രഷറർ ഷുഹൈബ് ഷെയ്ഖ് സ്വാഗതവും ജനറൽ സെക്രട്ടറി റഫീഖ് ഒളവറ നന്ദിയും പറഞ്ഞു. കെ.ഇ.എ ഏരിയ ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ടൂർണമെന്റ് ഏപ്രിൽ 28ന് ഉച്ചക്ക് രണ്ടു മുതൽ ഫർവാനിയ എക്സിജൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

