ക്രൗൺ പ്രിൻസ് ഒട്ടകയോട്ട മത്സരം
text_fieldsകുവൈത്ത് ക്രൗൺ പ്രിൻസ് ഒട്ടകയോട്ട മത്സരം
കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പേരിലുള്ള ക്രൗൺ പ്രിൻസ് ഒട്ടകയോട്ട മത്സരം വിജയകരമായി സമാപിച്ചു.
നവാഫ് അൽ ദൂസരിയുടെ ഉടമസ്ഥതയിലുള്ള ഒട്ടകം വിജയിയായി. ഹുസൈൻ അൽ ദവ്വാസിന്റെ ഒട്ടകം രണ്ടാമതും സാലിഹ് അൽ അജ്മിയുടെ ഒട്ടകം മൂന്നാമതും എത്തി.
എട്ട് കിലോമീട്ടർ ദൂരമായിരുന്നു നിശ്ചയിച്ചിരുന്നത്. ശൈഖ് മിശ്അലിന്റെ പ്രതിനിധിയായി ഹവല്ലി ഗവർണർ അലി അൽ അസ്ഫർ സമ്മാനദാനം നിർവഹിച്ചു.
പൈതൃക കായികമേളകൾക്ക് കുവൈത്ത് അമീറും കിരീടാവകാശിയും നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് കാമൽ റൈസ് ക്ലബ് ചെയർമാൻ ഹുസൈൻ അൽ ദവ്വാസ് നന്ദി പറഞ്ഞു.

