സാദ് അൽതാമിക്ക് കുവൈത്ത് കിരീടാവകാശിയുടെ അഭിനന്ദനം
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം സാദ് അൽതാമി
കുവൈത്ത് സിറ്റി: പ്രശസ്തമായ ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ ബിരുദദാന പ്രസംഗം നടത്തിയ ആദ്യ അറബ് വിദ്യാർഥി സാദ് അൽതാമിക്ക് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ അഭിനന്ദനം. ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സർവകലാശാലയിലെ മികച്ച പ്രകടനത്തിന് അൽ താമിയെ കിരീടാവകാശി പ്രശംസിച്ചു.
വിദേശത്തുള്ള കുവൈത്ത് വിദ്യാർഥികൾക്ക് സാദ് അൽതാമി മാതൃകയാണെന്ന് ശൈഖ് മിശ്അൽ പറഞ്ഞു. കുവൈത്ത് യുവതയുടെ മികച്ച നേട്ടങ്ങൾക്കായി തുടർന്നും പിന്തുണക്കുമെന്നും അൽ താമിക്ക് കൂടുതൽ വിജയങ്ങൾ ആശംസിച്ച കിരീടാവകാശി പറഞ്ഞു.

