റിയാദ് കോൺഫറൻസിലേക്ക് കിരീടാവകാശിക്ക് ക്ഷണം
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി
അംബാസഡർക്കൊപ്പം
കുവൈത്ത് സിറ്റി: റിയാദിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് കോൺഫറൻസിന്റെ ഏഴാം പതിപ്പിൽ പങ്കെടുക്കാൻ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം.
ഒക്ടോബറിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിന് കിരീടാവകാശിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ അൽസഊദ് ക്ഷണിച്ചു. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് ആൽസഊദ് ക്ഷണക്കത്ത് കിരീടാവകാശിക്ക് കൈമാറി.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, അമീരീ ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി അഹ്മദ് ഫഹദ് അൽ ഫഹദ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർസെക്രട്ടറി മസെൻ ഈസാ അൽ ഇസ എന്നിവരും പങ്കെടുത്തു.

