അപകടകരമായ ഡ്രൈവിങ്: ഡ്രൈവർ അറസ്റ്റിൽ
text_fieldsവാഹനം അധികൃതർ പിടിച്ചെടുക്കുന്നു
കുവൈത്ത് സിറ്റി: അപകടകരമായും അശ്രദ്ധയോടെയും വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം റോഡിൽ വട്ടം കറക്കുന്നതും റോഡിന് കുറുകെ സഞ്ചരിക്കുന്നതും വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്. വാഹന ഡ്രൈവർ തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിഡിയോയിൽ വാഹനം റോഡിനു കുറുകെ ഒഴുകുന്നതും ഇഴഞ്ഞുനീങ്ങുന്നതും കാണാം. തീവ്രമായ ഘർഷണം കാരണം ടയറുകളിൽനിന്ന് തീപ്പൊരി വീഴുന്നുമുണ്ട്. ഒരു ഘട്ടത്തിൽ വാഹനം 360 ഡിഗ്രി വരെ കറങ്ങുന്നതായും കാണാം.

