ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദന്ത പരിശോധന ക്യാമ്പിൽ സംഘാടകർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഡെൻറിസ്റ്റ് അലയൻസ് (ഐ.ഡി.എ.കെ) സത്യസായി സർവീസ് ഓർഗനൈസേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്), ഇന്ത്യൻ ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന ക്യാമ്പിൽ ഡോ. ധനലക്ഷ്മി, ഡോ. ജെയിൻ ജോൺ തോമസ്, ഡോ. രശ്മി നായർ, ഡോ. ശ്രീകാന്ത് റെഡ്ഡി, ഡോ ജിജൻ സാം എന്നിവർ പങ്കെടുത്തു. 270 ഓളം പേർ ക്യാമ്പിനെ ഉപയോഗപ്പെടുത്തി.
ഐ.ഡി.എ.കെ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി ഉപദേഷ്ടാവ് ഡോ. രാജേഷ് അലക്സാണ്ടർ, പ്രസിഡൻറ് ഡോ. ജോർജ്ജ് പി. അലക്സ്, ഡോ. പ്രശാന്തി, ഡോ. അജയ് എന്നിവർ നേതൃത്വം നൽകി.

