Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തി

text_fields
bookmark_border
തിരുവല്ല പ്രവാസി അസോസിയേഷൻ
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം ഫാ. ​തോ​മ​സ് ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തി. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ റെജി കൊരുത്ത് അധ്യക്ഷത വഹിച്ചു.

രക്ഷാധികാരികളായ എബി വാരിക്കാട്, കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, പ്രോഗ്രാം ജനറൽ കൺവീനർ ശിവകുമാർ തിരുവല്ല, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ചിത്രകല അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്രിസ്റ്റി അലക്സാണ്ടർ, ബൈജു ജോസ്, ടിൻസി മേപ്രാൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ജൂനിയർ വിഭാഗത്തിൽ മാത്യു സജിത്ത് ആലുങ്കൽ, അക്ഷിത് പ്രദീപ്‌ കൃഷ്ണൻ എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ശാസ്തിക ശ്രീജിത്ത്, ഹെവന്ന മറിയം ഷൈജു എന്നിവരും സീനിയർ വിഭാഗത്തിൽ ഐഡ ഹിഷം, ഗിഫ്റ്റി മറിയം ജോൺ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി. ചിത്രകല അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ വിധികർത്താവായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Drawing competition was conducted for children
Next Story