Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആയുധവും മയക്കുമരുന്നും പിടികൂടി
text_fieldsbookmark_border
കുവൈത്തിൽ പിടികൂടിയ തോക്കുകളും മയക്കുമരുന്നും
കുവൈത്ത് സിറ്റി: കുവൈത്തിൽ തോക്കുകൾ അടക്കം ആയുധങ്ങളും മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് പിടിയിലായത്. നാലു പേരും കുവൈത്തികളാണ്. ഹവല്ലിയിൽ രണ്ടു വാഹനങ്ങളിൽ സംശയ സാഹചര്യത്തിൽ കണ്ടവരെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നു. നാല് കലാഷ്നിക്കോവ് തോക്കുകളും തിരകളും പിസ്റ്റളും മയക്കമരുന്നും വാഹനത്തിൽനിന്ന് കണ്ടെടുത്തു. പ്രതികളെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.
Next Story

