ഇ.ഡി.എ ‘തിരുവോണ സംഗമം- 2023’ ഫ്ലയർ പ്രകാശനം
text_fieldsഇ.ഡി.എ ‘തിരുവോണ സംഗമം- 2023’ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) കുവൈത്ത് ‘തിരുവോണ സംഗമം- 2023’ഫ്ലയർ പ്രകാശനം പ്രസിഡന്റ് ജോമോൻ കോയിക്കര ഇവൻറ് കൺവീനർ ജോളി ജോർജിൽനിന്നു ഏറ്റുവാങ്ങി നിർവഹിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ജിജു പോൾ, ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, ആക്ടിങ് ട്രഷറർ റെജി ജോർജ്, മഹിളാവേദി ചെയർപേഴ്സൻ ലിസ വർഗീസ്, അഡ്വൈസറി ചെയർമാൻ എം.കെ. ജിനോ, ജോയൻറ് കോഓഡിനേറ്റർ വർഗീസൻ, ജോയൻറ് സെക്രട്ടറി പ്രിൻസ് ബേബി, ബാലവേദി പ്രസിഡൻറ് സ്ലാനിയ പെയ്റ്റൻ, ബാബുജി ബത്തേരി എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 13ന് മംഗഫ് അൽ നജാത്ത് സ്കൂളിലാണ് ഓണാഘോഷം. ടെലിവിഷൻ സിനിമാതാരം രാജേഷ് അടിമാലി നടത്തുന്ന വൺമാൻ ഷോ പ്രധാന ആകർഷണമായിരിക്കും. അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികൾ, ഗാനമേള, ഡാൻസ്, നാടൻപാട്ട് എന്നിവയും ഉണ്ടാകും. മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, പുലികളി, പായസം മത്സരവും ഓണസദ്യ എന്നിവയും ഒരുക്കും.

