കെ.എം.സി.സി വേങ്ങര മണ്ഡലം വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകെ.എം.സി.സി വേങ്ങര മണ്ഡലം വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി വേങ്ങര മണ്ഡലം അംഗങ്ങളുടെ മക്കൾക്ക് എർപ്പെടുത്തിയ അലി വടക്കേതിൽ ആൻഡ് യുസുഫ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അബ്ബാസിയ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങ് കെ.ഐ.സി ചെയർമാൻ ഷംശുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ പരി അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ കെ.ടി. അഷ്റഫ്, ജില്ല കൗൺസിലർമാരായ അബ്ദു കുന്നുംപുറം, കെ.ടി.ഫിയാസ്, പ്രവർത്തക സമിതി അംഗങ്ങളായ അൻവർ തൊട്ടിയിൽ, പി.സൈനുദ്ദീൻ എന്നിവർ സംബന്ധിച്ചു. ജന. സെക്രട്ടറി ശറഫുദ്ദീൻ കുഴിപ്പുറം സ്വാഗതവും ആഷിഫ് കാരയിൽ നന്ദിയും പറഞ്ഞു.

