എലത്തൂർ അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകുവൈത്ത് എലത്തൂർ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് വിതരണം സബ് ഇൻസ്പെക്ടർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അമീൻ അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു. എലത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ വിജയൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷൻ ഒന്നാം വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ ആശംസ നേർന്നു. കുവൈത്ത് എലത്തൂർ അസോസിയേഷൻ രക്ഷാധികാരി ഇ.കെ. അബ്ദുൽ റസാക്ക്, എലത്തൂർ മഹല്ല് മുതവല്ലി കെ.എം. നിസാർ, സലീം ഹാജി മാളിയക്കൽ, ഉനൈസ്, കെ.ഇ.എ കോഓഡിനേറ്റർമാരായ എൻ.ഫിറോസ്, ഷഫീഖ്, എസ്.എം. ഹാസിഫ്, എക്സിക്യൂട്ടിവ് അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.
വിദ്യാഭ്യാസ അവാർഡ് വിതരണ കമ്മിറ്റി ചെയർമാൻ അർഷദ് ഹംസ പരിപാടികൾ നിയന്ത്രിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതവും മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.

