പ്രമുഖരെല്ലാം പെരുന്നാൾ നമസ്കാരം നിർവഹിച്ചത് മസ്ജിദുൽ കബീറിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉൾപ്പെടെ പെ രുന്നാൾ നമസ്കാരം നിർവഹിച്ചത് രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറി ൽ. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുൾപ്പെടെ രാജ-ഭരണ കുടുംബത്തിലെ പ്രമുഖരോടൊപ്പമാണ് അമീർ മസ്ജിദുൽ കബീറിലെത്തിയത്.
പള്ളി ഭരണകാര്യാലയ ഓഫിസിൽ പ്രമുഖ നേതാക്കൾ അമീറിന് പെരുന്നാൾ ആശംസകൾ നേർന്നു. മുൻ വർഷങ്ങളിലും അമീർ മസ്ജിദുൽ കബീറിൽതന്നെയാണ് പെരുന്നാൾ നമസ്കാരങ്ങൾ നിർവഹിച്ചിരുന്നത്.
