എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsഎലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം മെഹബൂല കാലിക്കറ്റ് ലൈഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ.ഫൈസൽ അധ്യക്ഷത വഹിച്ചു. ലിസ സൈനബ് അസ്ലം ഖിറാഅത്ത് നടത്തി. സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ പ്രഭാഷണം നടത്തി. അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ജോയന്റ് സെക്രട്ടറി ടി.ടി.ഇബ്രാഹീം വിശദീകരിച്ചു.
മുഖ്യ രക്ഷാധികാരി എം.കെ.നാസർ, ഇഫ്ത്താർ കമ്മിറ്റി ചെയർമാൻ എം.റദീസ്, ട്രഷറർ എം.സബീബ്, കൺവീനർ അസീസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. എൻ.റഫീക്ക് പരിപാടി നിയന്ത്രിച്ചു. റമദാൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഇക്ബാലിനുള്ള സമ്മാനം സക്കീർ ഹുസൈൻ തുവ്വൂർ കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്റൊയും കാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
അസോസിയേഷൻ കുടുംബാംഗങ്ങൾക്കു പുറമെ കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരും പ്രമുഖരും ഇഫ്താറിൽ പങ്കെടുത്തു. എൻ.അർഷദ്, ആഷിഖ്, അലിക്കുഞ്ഞി, സിദ്ധിഖ്, മുഹമ്മദ് അസ്ലം, സിദ്ധിഖ്, മുനീർ മക്കാരി, അൻവർ, റിഹാബ്, ആരിഫ്, സുനീർ കോയ, യാക്കൂബ്, ഷാഫി, മുഹമ്മദ് ഷെരീഫ്, ഹാഫിസ്, ഉനൈസ്, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, നസീർ, മുഹമ്മദ് ഒജി എന്നിവർ നേതൃത്വം നൽകി. ട്രഷറർ സബീബ് മൊയ്തീൻ നന്ദി പറഞ്ഞു.

